ഇത് ഒരു ക്രിൻജ് ലേഖനം ആയിട്ടു നിങ്ങൾക്ക് തോന്നും എന്ന വാർണിങ് ഞാൻ ആദ്യമേ തരുന്നു.
വളരെ പണ്ട്, അതായത് ഞാൻ മൂന്നിലോ മറ്റും പഠിക്കുമ്പോൾ കൂട്ടുകാരുടെ കൂടെ ക്ലാസ്സിലിരുന്ന് സംസാരിക്കുമ്പോൾ ആണ് ആ വിഷയം വന്നത്. "നിനക്ക് ആരെയാ കൂടുതൽ ഇഷ്ടം ? അച്ഛനെ ആണോ അമ്മയെ ആണോ?". ഭൂരിഭാഗവും പെൺകുട്ടികൾ ഒന്നും ആലോചിക്കാതെ തന്നെ അച്ഛൻ എന്ന് പറഞ്ഞു. അതിൽ ഞാനും ഇണ്ടായിരുന്നു കേട്ടോ. അന്നൊക്കെ ഖത്തറിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത് രണ്ട് വർഷം കൂടുമ്പോ കാണുന്ന അച്ഛൻ ജീവനായിരുന്നു. കണ്ടു തീരുന്നതിനു മുൻപേ രണ്ട് മാസം കടന്നു പോവുകയും ചെയ്യും. അച്ഛൻ എന്നാ വരാ എന്നുള്ള ചോദ്യം സ്ഥിരമായി ഞാൻ ചോദിക്കും. ആ പ്രായത്തിൽ ഡെയിലി കാണുകയും ഇടക്ക് ആണെങ്കിൽ പോലും വഴക്കും അടിയും തരുന്ന അമ്മയ്ക്ക് ഉള്ള സ്ഥാനം അച്ഛനെയും ചേട്ടനെയും കഴിഞ്ഞ് മൂന്നാമതായിരുന്നു. അച്ഛൻ വരുന്നതിന്റെ തലേന്ന് എനിക്ക് ഊണും ഉറക്കവും ഉണ്ടാകില്ല. എന്നാൽ ആ ആവേശം രണ്ട മൂന്ന് ദിവസം കഴിഞ്ഞാൽ തീരും. കാരണം വേറെ ഒന്നും അല്ല അച്ഛൻ ഭയങ്കര സ്ട്രിക്ട് ആയിരുന്നു. മീൻ കഴിക്കാത്ത എന്നെകൊണ്ട് കരഞ്ഞു മീൻ തീറ്റിപ്പിചിട്ടെ അച്ഛൻ ചെയറിൽ നിന്നും എണീക്കുകയുള്ളു. മീൻ കുറച്ച തിന്നിട്ട് എണീറ്റോ എന്ന പറഞ്ഞ് എന്നെ രക്ഷിച്ച അമ്മ അപ്പോ രണ്ടാമത്തെ സ്ഥാനത്തിൽ എത്തും. എന്നാലും അച്ഛന്റെ സ്ഥാനം ഒന്ന് തന്നെ. പിന്നെപ്പിന്നെ പ്രായം കൂടുന്നതിന് അനുസരിച് ബോധവും ബുദ്ധിയും വച്ച് തുടങ്ങി..അച്ഛൻ വീട്ടിൽ സ്ഥിരമാവുകയും ചെയ്‌തു. അപ്പോഴാണ് സ്ഥാനമാനങ്ങളിൽ വ്യത്യാസം ശെരിക്കും വന്നു തുടങ്ങിയത്.
അങ്ങനെ കൗമാര പ്രായത്തിന്റെ അവസാന വർഷങ്ങൾ ആയി. സ്കൂളിലെ പഠിത്തം കഴിഞ്ഞ് ചില കാരണങ്ങളാൽ എനിക്ക് എൻട്രൻസ് കോച്ചിങ്ങിനു പോവേണ്ടി വന്നു. അതായിരുന്നു ഒരു വഴി തിരിവ് . നിങ്ങൾ വിചാരിക്കും അവിടെ വച്ച് സംഭവബഹുലമായ പല കാര്യങ്ങളും നടന്നിട്ടുണ്ടാവും എന്ന്. പാക്സേ അധൊന്നുമല്ല രണ്ടാം സ്ഥാനത് കഷ്ടപ്പെട്ട് എത്തിയ അമ്മ പാമ്പും കോണിയിലെയും പോലെ ഒറ്റ അടിക്ക് പാമ്പ് വിഴുങ്ങി ഏറ്റവും അവസാനത്തെ നിലയിൽ എത്തി എന്റെ ജീവിതത്തിൽ. ആ ഒരു വർഷത്തെ ഞങ്ങൾ തമ്മിലുള്ള ഇടപെടൽ കാരണമാകും എന്നതാണ് എന്റെ ഒരു നിഗമനം. ഞാൻ സ്നേഹിച്ചതിൽ ഏറ്റവും അവസാനത്തെ വ്യക്തി എന്നത് മാത്രമല്ല ഒരു ശത്രുവും ആവാൻ തുടങ്ങി 'അമ്മ. ഫ്രണ്ട്സിന്റെ വീട്ടിലേക്ക് പോലും വിടാൻ മടിയുള്ള 'അമ്മ എനിക്ക് എവിടെ പോവാനും അനുവാദം തന്നുതുടങ്ങി. അമ്മക്കും എനിക്ക് തോന്നിയ പോലെ ഒരു മടുപ്പ് വന്നുതുടങ്ങി എന്ന തോന്നുന്നു. അതുപോലെ ആയിരുന്നു ഞങ്ങളുടെ ഇടയിൽ ഉള്ള തല്ലുകൾ. തിരിച്ച ഒന്നും പറയാതെ എല്ലാം കേൾക്കുന്ന ഞാൻ 'അമ്മ ആയിട്ടുള്ള വഴക്കുകളിൽ എതിർത്തുപ്പറയാൻ തുടങ്ങി. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും വെറുപിച്ച് ആ വര്ഷം അങ്ങനെ തീർന്നു. ആരെ കൊന്നാലും വീട്ടിൽ നിന്ന് പാടിക്കില്ലന്ന് ഞാൻ ഉറപ്പിച്ചു. അമ്മക്കും വെറുത്തോണ്ടായിരിക്കും അതിനും ഒന്നും എതിർത്തു പറഞ്ഞില്ല. അങ്ങനെ ആണ് എനിക്ക് എറണാകുളത്ത് ഉള്ള ഒരു പ്രമുഖ കോളേജിൽ BASLPക്ക് അഡ്മിഷൻ കിട്ടിയതും ഹോസ്റ്റലിൽ നാല് വര്ഷം നിന്ന് പഠിച്ചതും.
ആദ്യ കാലങ്ങളിൽ ബാക്കി ഉള്ള കുട്ടികൾ ഡെയിലി വീട്ടുകാരെ വിളിച്ചു സംസാരിക്കുന്നത് കണ്ട് ഞാൻ ചിന്തിക്കും "ഇതെന്താ എനിക്ക് മാത്രം ആണോ ഇങ്ങനെ വീട്ടുക്കാരോട് സ്നേഹം ഇല്ലാത്തത്" എന്ന്. വല്ലപോലും മാത്രം വീട്ടിൽ വരുന്ന എന്നോട് പിന്നെ 'അമ്മ അധികം വഴക്കിന് വരാറില്ല. ഞാനും കൂടുതൽ അങ്ങൊട് ചെന്ന് ശല്യപെടുത്തുകയും ഇല്ല.
അങ്ങനെ ഇരിക്കെ ആണ് ഓർക്കാപ്പുറത് അടി കിട്ടിയപ്പോലെ covid 19 ന്റെ വരവും lockdownഉം.
to be continued...